മുംബൈയിൽ കനത്തമഴ തുടരുന്നു. മുംബൈയിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും നിരവധി വിമാനങ്ങൾ റദ്ദാക്കി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. മുംബൈയിലും പൂനെയിലും മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താനെ, റായ്ഗഡ് ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി.
മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് പ്രധാന റോഡുകൾ പലതും വെള്ളത്തിലാണ്. പലയിടത്തും വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു. ഇന്നലെ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരുന്നു. എന്നാൽ ഇന്ന് സർവീസുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന തിരമാല ജാഗ്രതയും മുംബൈ തീരത്ത് നൽകി.
English Summary: Heavy rain and waterlogging in Mumbai; Holidays for educational institutions, flights cancelled
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.