29 June 2024, Saturday
KSFE Galaxy Chits

Related news

June 26, 2024
June 24, 2024
June 23, 2024
June 19, 2024
June 18, 2024
June 10, 2024
June 1, 2024
May 30, 2024
May 28, 2024
May 28, 2024

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ; മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി, പെരിങ്ങല്‍ക്കൂത്ത് ഡാമുകള്‍ തുറന്നു

Janayugom Webdesk
തിരുവനന്തപുരം
June 26, 2024 2:48 pm

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മൂന്നാറില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 12 കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റി. വിവിധ ജില്ലകളില്‍ ശക്തമായ മഴയും തുടരുകയാണ്. ഓറഞ്ച് അലര്‍ട്ട് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വയനാട്,കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഇന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഇടുക്കി ജില്ലയിലെ ദേവികളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

ഇന്നത്തെ കനത്ത മഴയില്‍ സംസ്ഥാനത്തെ വിവിധ യിടങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇടുക്കിയിലെ രാജാക്കാട് മൈലാടും പാറ റൂട്ടില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഈ മേഖലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട് .ഉള്ളാളില്‍ കനത്ത മഴയില്‍ വീടിനുമുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മുണ്ണൂര്‍ മദനി നഗറിലെ യാസിര്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായറിയാന(11), റിഫ (17) എന്നിരാണ് മരിച്ചത്.കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് ഉള്ളാല്‍.ബുധനാഴ്ച രാവിലെ വീടിന്റെ പിന്‍ ഭാഗത്തെ മതില് ഇടിഞ്ഞു വീണാണ് അപകടം.അഗ്‌നിശമന വിഭാഗം, ദുരന്ത നിവാരണ സേന തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത് 

പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്. അതിനിടെ, വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടം. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു. 

ഓമശ്ശേരിയിൽ കനത്ത മഴയിൽ കിണർ താഴ്‌ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ അണക്കെട്ടുകൾ തുറക്കുന്നു. മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകൾ തുറന്നു. 

ജലനിരപ്പ് 2 മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കും.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട,ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓ‍റഞ്ച് അലർട്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ കോട്ടയം,തൃശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്നും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസറഗോഡ് നാളെയും കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് വെള്ളിയാഴ്ചയും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 

Eng­lish Summary:
Heavy rain con­tin­ues in the state; Malankara, Pam­bla, Kallarkut­ty and Peringalkoot dams were opened

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.