20 October 2024, Sunday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 19, 2024
October 18, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024
October 16, 2024

ബംഗളൂരുവിൽ കനത്ത മഴ; പലയിടത്തും വെള്ളക്കെട്ട്

Janayugom Webdesk
ബംഗളൂരു
October 20, 2024 2:06 pm

ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. 17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയിൽ ഇന്നലെ രാത്രി എട്ട് മണിക്ക് പെയ്തത്. ഇന്ന് ബംഗളൂരുവിൽ യെല്ലോ അലേർട്ടാണ്.
രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാൾ ജങ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർപാസ്-മെഹ്‌ക്രി സർക്കിൾ, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.പലയിടങ്ങളിലും ട്രാഫിക് ബ്ലോക്കുകളും രൂപപെട്ടിട്ടുണ്ട്.

പല വാഹനങ്ങളും വെള്ളത്തിൽ മുങ്ങി. അതേസമയം നഗരത്തിലടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും തുടരാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.