1 March 2026, Sunday

മക്കയില്‍ കനത്ത മഴ; വെള്ളപ്പൊക്കത്തിലും ഒരു മരണം

Janayugom Webdesk
മക്ക
August 26, 2023 9:16 am

മക്കയില്‍ അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരു മരണം. കഴിഞ്ഞ ദിവസം കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ് മരിച്ചത്. മിന എലമെന്ററി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് അല്‍ തവൈം ആണ് മരിച്ചത്.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ 45 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെങ്കിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലയോടെ ശമനമുണ്ടായി.

Eng­lish Summary:Heavy rain in Makkah; One death in flood too

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026
March 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.