19 January 2026, Monday

Related news

January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025

മുംബൈ നഗരത്തില്‍ കനത്ത മഴ: നരേന്ദ്രമോഡിയുടെ പൂനെ സന്ദര്‍ശനം റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
September 26, 2024 11:53 am

മൂംബൈ നഗരത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പൂനെ സന്ദര്‍ശനം റദ്ദാക്കി. പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളിലും മറ്റും വെള്ളം കയറിയതോടെ റോഡ്, റെയില്‍വേ ഗതാഗതവും പ്രതിസന്ധിയിലാക്കി കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അന്ധേരിയില്‍ ഓടയില്‍ വീണ് ഒരു സ്ത്രീ മരിച്ചു.

വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കുര്‍ല‑താനെ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രാക്കുകളില്‍ വലിയ തോതില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മുംബൈയിലെ മുളുണ്ടിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ മുംബൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. താനെയിലെ മുമ്പ്ര ബൈപാസ് റോഡില്‍ മണ്ണിടിച്ചിലുമുണ്ടായി. മുബൈ നഗരത്തില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.