12 February 2026, Thursday

Related news

January 31, 2026
January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025

കേരളത്തിൽ നാളെയും ശക്തമായ മഴക്ക് സാധ്യത

ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട് 
Janayugom Webdesk
തിരുവനന്തപുരം
August 30, 2024 8:10 pm

ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും ന്യൂനമർദത്തിന്റെ സ്വാധീനം കാരണം കാരണം കേരള തീരത്ത് നാളെയും കാലവർഷം ശക്തി പ്രാപിക്കും. ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം നാളെ ‘അസ്ന’യായി ശക്തിപ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. മണിക്കൂറിൽ 35- 50 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. 

കോട്ടയത്ത് ഇന്ന് പുലർച്ചെ ഇടിമിന്നലോടു കൂടിയ മഴയായിരുന്നു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണകമ്മറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.