
കനത്ത മഴയെത്തുടര്‍ന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചതിനുപിന്നാലെ ഉത്തരാഖണ്ഡില്‍ ചാർ ധാം യാത്ര താൽക്കാലികമായി നിർത്തിവച്ചു. ഇന്നും നാളെയുമായാണ് ചാര്‍ധാം യാത്ര നിര്‍ത്തിവച്ചത്.
കനത്ത മഴ തുടരുന്ന ഉത്തരാഖണ്ഡില്‍ പ്രധാന നദികളും അരുവികളും കരകവിഞ്ഞ് ഒഴുകുകയായണ്. തുടര്‍ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി എന്നീ പുണ്യസ്ഥലങ്ങളിലേക്കുള്ള ദേശീയ പാതകൾ ഇതോടെ അടച്ചിട്ടിരിക്കുകയാണ്.
ഗംഗ, മന്ദാകിനി, അളകനന്ദ നദികൾ രുദ്രപ്രയാഗ്, ദേവപ്രയാഗ്, ശ്രീനഗർ എന്നിവിടങ്ങളിൽ അപകടരേഖയ്ക്ക് മുകളിൽലാണ് ഒഴുകുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദേശീയ പാതകൾ ഉൾപ്പെടെ നിരവധി റോഡുകൾ തടസ്സപ്പെട്ടു. വിവിധയിടങ്ങളിലായുണ്ടായ കനത്തമഴയില്‍ 1,169 വീടുകളും വൻതോതിൽ കൃഷിഭൂമിയും നശിച്ചു.
തെഹ്‌രിയിലെ കുഞ്ചപുരി ബഗർധറിന് സമീപം മണ്ണിടിഞ്ഞ് ഋഷികേശ്-ചമ്പ ദേശീയ പാത തടസപ്പെട്ടു. ഋഷികേശ്-ദേവപ്രയാഗ്-ശ്രീനഗർ ദേശീയ പാതയിലും ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
ഡെറാഡൂണും നൈനിറ്റാളും ഉൾപ്പെടെ ആറ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന കാലവർഷക്കെടുതിയിൽ 60 പേർ മരിക്കുകയും 17 പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസമായി കനത്തമഴയാണ് ഇവിടെ ലഭിക്കുന്നത്.
English Summary: Heavy rain: Red alert in Uttarakhand; char dham pilgrimage suspended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.