
കനത്ത മഴയിലും ശക്തമായ കാറ്റിലും വിറങ്ങലിച്ച് ഡൽഹി. മരങ്ങള്‍ കടപുഴകി പ്രധാനറോഡുകളിൽ വെള്ളക്കെട്ടുണ്ടായതോടെ ഞായർ ഉച്ചവരെ പലയിടത്തും ഗതാഗതം സ്‌തംഭിച്ചു. മോശം കാലാവസ്ഥയെതുടർന്ന് ഡൽഹിയിലേക്കുള്ള 49 വിമാനം വഴിതിരിച്ചുവിട്ടു. 17 അന്താരാഷ്‌ട്ര സർവീസും വൈകി. മൊത്തം 180 സർവീസുകളെ മഴ ബാധിച്ചു. റൺവേയിലും മൂന്നാം ടെർമിനലിലേക്കുള്ള റോഡിലും വെള്ളക്കെട്ട് ഉണ്ടായി. രാവിലെ ഏഴോടെയാണ് ഭാഗികമായി വ്യോമഗതാഗതം പുനസ്ഥാപിക്കാനായത്.
തിരക്കേറിയ ഐടിഒ, ഡൽഹി കന്റോൺമെന്റ്, ധൗള കുവാൻ, മിന്റോ റോഡ്, ചാണക്യപുരി, മോട്ടിബാഗ്, ദീന്‍ദയാൽ ഉപാധ്യായ മാര്‍ഗ് തുടങ്ങിയ റോഡുകളിലും വെള്ളക്കെട്ടുണ്ടായി. ഡൽഹി കന്റോൺമെന്റിൽ അണ്ടർപാസിലെ വെള്ളക്കെട്ടിൽ ബസും മറ്റ് വാഹനങ്ങളും കുടുങ്ങി. ശനിരാത്രി 11.30ന് ആരംഭിച്ച മഴയും കാറ്റും ഞായർ പുലർച്ചെ 5.30വരെ തുടർന്നു. മണിക്കൂറിൽ 82 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്.
ആറുമണിക്കൂറിനുള്ളിൽ പെയ്‌തിറങ്ങിയ മഴ 81 മില്ലിമീറ്ററും. ഞായറാഴ്‌ച കാലാവസ്ഥവകുപ്പ് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും ഇടിമിന്നലോടുകൂടി മഴയും ഉണ്ടാകുമെന്നാണ് പ്രവചനം. ഐപിഎൽ മത്സരം നടക്കുന്ന ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലേക്കുള്ള ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.