22 January 2026, Thursday

Related news

January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025

കനത്തമഴ : വയനാട് മുണ്ടക്കൈ പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്ക്

Janayugom Webdesk
വയനാട്
June 25, 2025 12:26 pm

കനത്ത മഴയെത്തുടർന്ന് വയനാട് മുണ്ടക്കൈ പുന്നപ്പുഴയിൽ ശക്തമായ ഒഴുക്ക്. വില്ലേജ് റോഡിൽ വെള്ളം കയറി. ബെയ്ലി പാലത്തിനു സമീപം കുത്തൊഴുക്ക്.ഉരുൾപൊട്ടലുണ്ടോയെന്ന് ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. പ്രദേശവാസികൾക്ക് ജാ​ഗ്രതാനിർദേശം നൽകി.മുണ്ടക്കൈ വനമേഖലയിൽ 100 മില്ലി മീറ്റർ മഴ പെയ്തതായാണ് റിപ്പോർട്ട്.

ബംഗാൾ ഉൾകടലിൽ ഒഡിഷ തീരത്തിനു മുകളിലെ ചക്രവാതചുഴിയുടെ സ്വാധീനത്തിൽ കേരള തീരത്ത് ഇടക്കിടെ കാലവർഷകാറ്റിന്റെ ശക്തി വർധിക്കുന്നതിനാൽ ശനിയാഴ്ച വരെ കൂടുതൽ പ്രദേശങ്ങളിൽ ( എല്ലാ ജില്ലകളിലും ) ലഭിക്കാൻ സാധ്യതയുണ്ട്. മധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. മഴയുടെ കൂടെ ശക്തമായ കാറ്റ് / ഇടി / മിന്നൽ കൂടി ഉണ്ടാവാം എന്നും മുന്നറിയിപ്പുണ്ട്. ഒരു മാസത്തിൽ 17 ദിവസവും സംസ്ഥാനത്ത് ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിൽ എത്തിയ മെയ് 24 മുതൽ 31 വരെ മാത്രം സംസ്ഥാനത്ത് പെയ്തത് 53 ശതമാനം അധിക മഴയാണ്. കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളിലാണ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അതി തീവ്രമായ മഴ രേഖപ്പെടുത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.