ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പത്തനംതിട്ട കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കനത്തമഴയില്‍ പത്തനംതിട്ട ജില്ലയുടെ വടക്കന്‍ മേഖലയില്‍ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും കാരണം പലയിടത്തും ഗതാഗതം തടസപ്പെട്ടു.
പത്തനംതിട്ടയില്‍ എസ്പി ഓഫിസിനു മുന്നിലെ റോഡിലും വെള്ളം കയറി. കനത്ത മഴയില്‍ കോട്ടാങ്ങല്‍ പഞ്ചായത്തിലും വെണ്ണിക്കുളത്തും വീടുകളില്‍ വെള്ളം കയറി ചുങ്കപ്പാറ ടൗണിലെ കടകളില്‍ വെള്ളം കയറി. വെണ്ണിക്കുളം തടിയൂര്‍ റോഡിലും കോഴഞ്ചേരി തെക്കേമല പന്തളം റോഡിലും കോയിപ്രം പൊലീസ് സ്റ്റേഷന് മുന്‍വശം പുല്ലാട്ടും വെള്ളം കയറി ഏറെനേരം ഗതാഗതം തടസപ്പെട്ടു. മല്ലപ്പള്ളിയില്‍ ഒരു കട ഒഴുകിപ്പോയി. ആനിക്കാട്ടും തെള്ളിയൂരും തോടുകള്‍ കരകവിഞ്ഞു കുറിയന്നൂരിലും എഴുമറ്റൂരിലും മണ്ണിടിച്ചിലുണ്ടായി.
English summary; heavy rain; Today is a holiday for educational institutions
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.