
സംസ്ഥാനത്ത് മഴ കനത്തതോടെ ട്രെയിനുകൾ വൈകിയോടുന്നു. ട്രാക്കിൽ മരം വീണതോടെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകിയിരിക്കുകയാണ്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. പുലർച്ചെ 5.55ന് പുറപ്പെടേണ്ട ട്രെയിൻ 2 മണിക്കൂർ 50 മിനിറ്റ് വൈകി 8.45നാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 9.30ന് എത്തേണ്ടയിരുന്ന ട്രെയിൻ ഇന്ന് പുലർച്ചെ 1.30നാണ് എത്തിയത്. മഴ കനത്തതിനെത്തുടർന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
ട്രാക്കുകളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടതാണ് ട്രെയിനുകൾ വൈകാൻ മറ്റൊരു കാരണം. ഗുരുവായൂർ എക്സ്പ്രസ് രണ്ട് മണിക്കൂറും ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയുമാണ് ഓടുന്നത്. എറണാകുളത്തിനും തിരുവനന്തപുരത്തിനുമിടയിലുള്ള ട്രാക്കിലാണ് കൂടുതലായി മരങ്ങൾ വീണ് ഗതാഗത തടസമുണ്ടായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.