3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 3, 2025
April 2, 2025
April 1, 2025
March 29, 2025
March 27, 2025
March 26, 2025
March 26, 2025
March 26, 2025
March 25, 2025
March 24, 2025

ശക്തമായ മഴ; വയനാട്ടിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം

Janayugom Webdesk
July 3, 2022 12:12 pm

കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ വയനാട്ടിലെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. രാത്രിസമയങ്ങളിൽ മലയോര മേഖലകളിലെ യാത്രകൾ പരമാവധി ഒഴിവാക്കണം.

പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ കുറിച്യാർ മലയിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിൽ സമീപ പ്രദേശങ്ങളിലെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസവും ഈ ജില്ലകളിൽ മുന്നറിയിപ്പുണ്ട്.

Eng­lish summary;heavy rain; Warn­ing to those liv­ing in the hilly areas of Wayanad

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.