21 January 2026, Wednesday

Related news

January 21, 2026
January 15, 2026
January 9, 2026
December 22, 2025
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025

കനത്ത മഴയും മണ്ണിടിച്ചിലും; ഡാർജിലിങ്ങിൽ മരണം 23ആയി, മമതാ ബാനർജി ദുരന്തമേഖല സന്ദർശിക്കും

Janayugom Webdesk
കൊൽക്കത്ത
October 6, 2025 9:32 am

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 23 ആയി. ഇന്നലെ മാത്രം 17 പേര്‍ മരിച്ചു. വടക്കൻ ബംഗാളിലെ പ്രദേശമായ ഡാർജിലിംഗിൽ ഇന്നലെ രാത്രിയും കനത്ത മഴ തുടര്‍ന്നു. ബംഗാളിൽ മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടങ്ങളിൽ പൊലീസും തദ്ദേശ ഭരണകൂടവും രക്ഷാപ്രവർത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. സിക്കിമിലേക്കുള്ള യാത്രാ മാർഗവും നിലച്ചിരിക്കുകയാണ്. ഡാർജിലിംഗിൽ മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനർജി നാളെ സന്ദർശനം നടത്തും. ഡാർജിലിംഗിലെ മണ്ണിടിച്ചിലിലും മഴയിലും ഉണ്ടായ ജീവഹാനിയിൽ തനിക്ക് അതിയായ വേദനയുണ്ടെന്നും ആവശ്യമായ എല്ലാ സപായും എത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.