21 January 2026, Wednesday

Related news

January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025

ടെക്സസിലെ അതിതീവ്ര മഴയും, മിന്നല്‍ പ്രളയവും;മരിച്ചവരുടെ എണ്ണം ഉയരുന്നു

Janayugom Webdesk
ടെക്സ്സസ്
July 7, 2025 10:24 am

അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിന്റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ മേഖലയിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.ഗ്വാഡലൂപ് നദി കരകവിഞ്ഞതാണ്‌ മരണസംഖ്യ ഉയരാൻ കരാണം. 

ഈ നദീ തീരത്തായിരുന്നു പെൺകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്‌ നടന്നിരുന്നത്‌. 750 പേരോളം കാമ്പിൽ പങ്കെടുത്തിരുന്നു. 12 വയസ്സിന്‌ താഴെയുള്ള 27 പെൺകുട്ടികളെ ഇവിടെനിന്ന്‌ കാണാതായതായി ടെക്‌സസ്‌ ലെഫറ്റനന്റ്‌ ഗവർണർ ഡാൻ പാട്രിക്‌ അറിയിച്ചു. അതീതീവ്രമഴയെത്തുടർന്ന് വെള്ളി പുലർച്ചെയാണ് വെള്ളപ്പൊക്കമുണ്ടായത്.

ഭൂരിഭാഗം പേരും ഉറക്കത്തിലായ സമയത്ത്‌ ജലനിരപ്പുയർന്നത്‌ മരണസംഖ്യ കൂട്ടി. ഒരു മാസംകൊണ്ട്‌ ലഭിക്കേണ്ട മഴ ഏതാനും മണിക്കൂറിൽ ലഭിച്ചതോടെ നദികൾ കരകവിഞ്ഞു. ഗ്വാഡലൂപ് നദിയിൽ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 അടി ഉയർന്നു.പ്രദേശത്തെ ജനങ്ങൾക്ക് പ്രളയമുന്നറിയിപ്പ്‌ നൽകാതിരുന്നത്‌ അപകടത്തിന്റെ വ്യാപ്‌തി കൂട്ടി.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.