വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ. ഗുജറാത്തില്‍ ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മുത്തശിയും പേരക്കുട്ടികളുമാണ് മരിച്ചത്. അഞ്ച് പേരെ രക്ഷപ്പെടുത്തി. സൗരാഷ്ട്ര, തെക്കന്‍ ഗുജറാത്ത് ജില്ലകളിലും കനത്ത മഴ. അണക്കെട്ടുകള്‍ കവിഞ്ഞൊഴുകിയതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ഡല്‍ഹിയിലും മുംബൈയിലും വ്യാപകമായ മഴ തുടരുകയാണ്. ഡല്‍ഹിയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറുകള്‍ തുടരുന്ന മഴയില്‍ പലയിടത്തും വെളളക്കെട്ട് രൂപപ്പെട്ടു. യുപിയിലെ നോയിഡ സെക്ടറിലും കനത്ത മഴയും വെളളക്കെട്ടും തുടരുകയാണ്. മഹാരാഷ്ട്രയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പല ഗ്രാമങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയുടെ മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനത്ത് ഉടനീളം ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.
English Summary: Heavy rains in Gujarat too; Three dead in house collapse
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.