22 January 2026, Thursday

Related news

January 14, 2026
January 9, 2026
January 6, 2026
December 28, 2025
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025
November 26, 2025

ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ; നിരവധി വീടുകള്‍ തകര്‍ന്നു

Janayugom Webdesk
സിംല
August 25, 2023 11:31 am

ഹിമാചല്‍ പ്രദേശില്‍ വീണ്ടും മഴ. മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. അടുത്ത 24 മണിക്കൂറില്‍ ഷിംല ഉള്‍പ്പെടെയുള്ള 6 ജില്ലകളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കുളുവിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. 400 ഓളം റോഡുകള്‍ അടച്ചിട്ടു.

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുകയാണ്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി സുഖ് വിന്ദര്‍ സിംഗ് സുഖു അറിയിച്ചു.ജൂണ്‍ 24ന് ഹിമാചല്‍പ്രദേശിലുണ്ടായ മഴക്കെടുതിയില്‍ 238 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. അതേ സമയം ഉത്തരാഖണ്ഡിലും മഴ തുടരുന്നു. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.

Eng­lish Summary:Heavy rains in Himachal Pradesh; Many hous­es were destroyed

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.