11 January 2026, Sunday

Related news

January 9, 2026
December 19, 2025
December 19, 2025
December 12, 2025
December 7, 2025
December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 29, 2025

ഹൈദരാബാദിൽ കനത്ത മഴ: നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് ഏഴ് പേർക്ക് ദാരുണാന്ത്യം

Janayugom Webdesk
ഹൈദരാബാദ്
May 8, 2024 1:22 pm

കനത്ത മഴയെ തുടർന്ന് ഹൈദരാബാദില്‍ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഭിത്തി തകർന്ന് നാല് വയസ്സുള്ള കുട്ടിയടക്കം ഏഴ് പേർ മരിച്ചു. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് സംഭവം. 

ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടതെന്നും ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും ബാച്ചുപള്ളി പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലർച്ചെയാണ് എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച നഗരത്തിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് ഗതാഗത തടസ്സത്തിന് ഇടയാക്കി. ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Heavy rains in Hyder­abad: Sev­en peo­ple died when the wall of the build­ing under con­struc­tion collapsed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.