മുംബൈയിൽ കനത്ത മഴയിൽ അന്ധേരിയിലെ എംഐഡിസി ഏരിയയിൽ ഓടയിൽ വീണ് ഒരു സ്ത്രീ മരിച്ചു. നാൽപ്പത്തഞ്ചുകാരിയായ വിമൽ അനിൽ ഗെയ്ക്വാദാണ് മരിച്ചത്. ഇന്നലെ മുതൽ മുംബൈയിൽ കനത്ത മഴ തുടരുകയാണ്. തുടര്‍ന്ന് ഐഎംഡി പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. റോഡുകളിലടക്കം വെള്ളം കയറിയതോടെ ഗതാഗതവും തടസപ്പെട്ടു. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയത് ട്രെയിൻ സർവീസുകളെയും ബാധിച്ചിരുന്നു. ട്രെയിനുകൾ വൈകിയോടുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തു. ഒപ്പം തന്നെ വിമാനങ്ങളും വഴിതിരിച്ചു വിട്ടു.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മുംബൈയിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജനങ്ങളോട് കഴിവതും വീടിനുള്ളിൽ തന്നെ കഴിയാനും സുരക്ഷിതരായിരിക്കാനും കോർപറേഷൻ നിര്‍ദ്ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.