22 January 2026, Thursday

Related news

January 13, 2026
January 12, 2026
January 11, 2026
January 9, 2026
January 6, 2026
January 2, 2026
January 2, 2026
December 31, 2025
December 23, 2025
December 20, 2025

ഉത്തരേന്ത്യയിൽ ശക്തമായ മഴ; പഞ്ചാബിൽ 29 മരണം, യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം

Janayugom Webdesk
ന്യൂഡൽഹി
September 2, 2025 8:20 am

പ്രളയഭീതിയിൽ തലസ്ഥാനം. ഡൽഹി, ഗുരുഗ്രാം, നോയിഡ പ്രദേശങ്ങളിൽ ഇന്നും ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. നദികൾ കരകവിഞ്ഞതോടെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയിലാണ്. യമുനാ തീരത്ത് താമസിക്കുന്നവരോട് മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മെട്രൊ-വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചാബിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 29 ആയി. സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 12 ജില്ലകളിലെ രണ്ടര ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് ഒഡിഷയിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളിലും വെള്ളം കയറിയതിനാൽ ഗതാതഗക്കുരുക്കിനും കാരണമായി. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ എല്ലാ കോർപ്പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടാൻ ഗുരുഗ്രാം മജിസ്‌ട്രേറ്റ് പറഞ്ഞു. സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.