28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 1, 2024
November 30, 2024
November 27, 2024
November 9, 2024
November 2, 2024
November 2, 2024
October 28, 2024
October 27, 2024
October 25, 2024

തമിഴ് നാട്ടില്‍ അതിശക്തമായ മഴ; ചെന്നൈ അടക്കം സംസ്ഥാനത്ത് 16 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2024 11:10 am

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നൈ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ് ഉണ്ട്. അതിശക്തമായ മഴ തമിഴ്‌നാട്ടിൽ തുടരുന്നതിനാൽ ഇന്ന് 8 ജില്ലകളിൽ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പേട്ട്, മയിലാടുതുറൈ, പുതുചേരിയിലെ കാരയ്ക്കൽ, കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ ജില്ലകളിലാണ് അവധി.

മഴ ശക്തമായതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള വിമാന സർവീസുകളും പ്രതിസന്ധിയിലാണ്. നിരവധി വിമാനങ്ങൾ വൈകുകയോ റദ്ധാക്കുകയോ ചെയ്തിട്ടുണ്ട്. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.രാമേശ്വരത്തും പാമ്പനിലും മൊബൈൽ ഫോൺ നെറ്റ്‌വർക്കിൽ തടസങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ‌ റിപ്പോർട്ടുകൾ.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ മഴ. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെയും അവധിയായിരുന്നു.

TOP NEWS

December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024
December 28, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.