13 February 2026, Friday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026

സംസ്ഥാനത്ത് മഴ ശക്തം

Janayugom Webdesk
തിരുവനന്തപുരം
December 18, 2023 8:33 am

സംസ്ഥാനത്ത് കനത്ത മഴ. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി മൂലം തെക്കൻ കേരളത്തിലും തമിഴ്നാടിന്റെ തീരമേഖലയിലും വ്യാപകമഴയാണ് ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച മഴ ഇന്നലെ രാത്രിയും തുടര്‍ന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഇന്ന് മഴ ശക്തമായേക്കുമെന്നതിനാൽ എറണാകുളം ജില്ലയിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
മഴ തുടരുന്ന സാഹചര്യത്തിൽ പൊൻമുടി, മങ്കയം, മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. 

Eng­lish Sum­ma­ry; Heavy rains in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.