19 January 2026, Monday

വേടന്റെ പരിപാടിക്ക് വന്‍ സുരക്ഷാസന്നാഹം ; പ്രവേശനത്തിന് നിയന്ത്രണം

Janayugom Webdesk
ഇടുക്കി
May 5, 2025 12:24 pm

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന റാപ്പര്‍ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പൊലീസ്. ഇടുക്കി വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്റരി സ്കൂള്‍ മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയിലാണ് ഇന്നു രാത്രി 7.30ന് വേടന്‍ പാടുന്നത്. പരമാവധി 8000പേര്‍ക്ക് മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം .

സ്ഥല പരിമിതി മൂലമാണ് തീരുമാനം കൂടുതൽ പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യും. അനിയന്ത്രിതമായ സാഹചര്യം ഉണ്ടായാൽ പരിപാടി റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു. പരിപാടിക്ക് വൻ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറിലധികം പൊലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. ഇന്നു നിശ്ചയിച്ചിരുന്ന ആട്ടം കലാസമിതി ആൻഡ് തേക്കിൻകാട് മ്യൂസിക് ബാൻഡിന്റെ പരിപാടി മാറ്റിയാണു വേടന്റെ പരിപാടി ഉൾ‌ക്കൊള്ളിച്ചതെന്നു സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.