12 December 2025, Friday

Related news

December 12, 2025
December 11, 2025
December 11, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 6, 2025
December 6, 2025

കൊച്ചിയില്‍ നാവിക സേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

Janayugom Webdesk
കൊച്ചി
November 4, 2023 3:30 pm

നാവിക സേനാ ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടത്തിൽ ഒരു മരണം. നാവിക സേനാ ആസ്ഥാനത്തെ ഐ എൻ എസ് ഗരുഡ റൺവേയിൽ പരിശീലന പറക്കലിനിടെ എൻ 479 ചേതക് ഹെലികോപ്റ്റർ ആണ് അപടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചതിരിഞ്ഞ് 2.30നായിരുന്നു സംഭവം.

പറക്കുന്നതിനായുള്ള സിഗ്നൽ നൽകാൻ ഐഎൻഎസ് ഗരുഡ റൺവേയിൽ നിന്ന എയർ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ യോഗേന്ദ്ര യാദവ് (30) ആണ് മരിച്ചത്. മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നിന്നുള്ള നാവികനാണ്. അപകടത്തിൽ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് നിസാര പരിക്കേറ്റു.രണ്ടുപേരെയും നേവിയുടെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹാർബർ പൊലീസ് അപകടസ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി. 

Eng­lish Summary:Helicopter acci­dent in Kochi; One died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.