
ഉത്തരാഖണ്ഡിലാണ് ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് മരണം. ഗുപ്ത കാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം. അഹമ്മദാബാദിൽ നടന്ന വിമാനദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുന്നേ വീണ്ടും ഹെലികോപ്റ്റർ തകർന്ന് അപകടം .
ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ ആറു പേരുണ്ടായിരുന്നതായാണ് സൂചന. അഞ്ച് മുതിർന്നവരും ഒരു കുട്ടിയും അടങ്ങുന്ന സംഘമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നു. യുപി, ഗുജറാത്ത്, മഹാരാഷ്ട്ര ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉള്ള തീർത്ഥാടകരാണ്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ഉടനെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.