
അമേരിക്കയിലെ അരിസോണയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ഫീനിക്സിന് കിഴക്ക് ടെലിഗ്രാഫ് കാന്യോണിലെ മലനിരകളിലാണ് സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണത്. പൈലറ്റും യാത്രക്കാരായിരുന്ന മൂന്ന് യുവതികളുമാണ് അപകടത്തിൽ മരിച്ചത്. മരിച്ച മൂന്ന് യാത്രക്കാരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പിനൽ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
ക്വീൻ ക്രീക്കിലെ പെഗാസസ് എയർപാർക്കിൽ നിന്ന് പറന്നുയർന്ന എംഡി 369എഫ്എഫ് എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. മലയിടുക്കിന് കുറുകെ കെട്ടിയിരുന്ന വിനോദ ആവശ്യങ്ങൾക്കുള്ള സ്ലാക്ക്‌ലൈനിൽ ഹെലികോപ്റ്റർ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. സ്ലാക്ക്‌ലൈനിൽ തട്ടിയതോടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റർ മലയിടുക്കിന്റെ താഴ്ചയിലേക്ക് പതിച്ചത്. അപകടം നടന്ന സ്ഥലം അതീവ ദുർഘടമായ മലനിരകളായതിനാൽ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.
കാൽനടയായാണ് അധികൃതർ അപകടസ്ഥലത്ത് എത്തിയത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ന്യൂജേഴ്‌സിയിലും സമാനമായ രീതിയിൽ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.