23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 22, 2024
October 2, 2024
October 2, 2024
October 1, 2024
August 31, 2024
April 23, 2024
October 22, 2022
October 22, 2022
October 21, 2022
October 21, 2022

കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്നു വീണു; ആളപായമില്ല

Janayugom Webdesk
ന്യൂഡല്‍ഹി
August 31, 2024 12:48 pm

ഉത്തരാഖണ്ഡ് കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. തകരാറിലായ ഹെലികോപ്റ്റര്‍ വ്യോമസേനയുടെ എം1 17 ഉപോയഗിച്ച് എയര്‍ ലിഫ്റ്റ് ചെയ്യുന്നതിനിടെയാണ് അപകടം.സംഭവത്തില്‍ ആളപായമില്ല തകരാറിലായ ഹെലികോപ്റ്റര്‍ ഉയര്‍ത്തുന്ന സമയത്ത് റോപ്പ് പൊട്ടിയതാണ് ബാലന്‍സ് നഷ്ടപ്പെടാന്‍ കാരണം. ഇതേ തുടര്‍ന്ന് ഒഴിഞ്ഞ സ്ഥലത്ത് ലാന്‍ഡിംഗ് നടത്തിയതിനാല്‍ അപകടം ഒഴിവായെന്നും അധികൃതര്‍ പറഞ്ഞു.

കേദാർനാഥ് ഹെലിപാഡിന് സമീപം ഇറങ്ങിയ ഹെലികോപ്റ്റർ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം.

അതേസമയം, നേരത്തെ പൂനെയിൽ ഒരു സ്വകാര്യ ഹെലികോപ്റ്റർ തകർന്ന് വീണിരുന്നു. മുംബൈ ജുഹുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ പൂനെ ജില്ലയിലെ പോഡ് ഗ്രാമത്തിന് സമീപമാണ് സ്വകാര്യ ഹെലികോപ്റ്റർ തകർന്നു വീണത്. എഡബ്ല്യു 139 മോഡലായ ഹെലികോപ്റ്ററിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.