ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണു. പൈലറ്റുമാർക്കായി തെരച്ചിൽ നടത്തുന്നു. രാത്രി പരിശീലന യാത്രയ്ക്കിടെയാണ് രണ്ട് പൈലറ്റുമാരുമായി പോയ വിമാനം തകർന്ന് വീണത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (ജിസിഎഎ) എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിനാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നത്.
ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള ‘ബെൽ 212’ ഹെലികോപ്റ്റർ ആണ് കടലിൽ വീണത്. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ ഹെലികോപ്റ്റർ അവശിഷ്ടങ്ങൾ കണ്ടെത്തി.
English Summary:Helicopter crashes into sea in Dubai; Searching for pilots
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.