23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 21, 2024
August 31, 2024
August 28, 2024
August 27, 2024
August 24, 2024
August 22, 2024
August 19, 2024
August 19, 2024
August 17, 2024
July 24, 2024

ഹേമ കമ്മിറ്റി റിപ്പോർട്ട്: ക്രിമിനൽ കേസ് എടുക്കണമെന്ന ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 22, 2024 6:19 pm

സിനിമാരംഗത്ത്‌ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ്‌ കെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ കേസ് എടുക്കണമെന്ന ഹർ​ജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം മുദ്രവച്ച കവറിൽ നൽകാനും നിർദേശിച്ചിട്ടുണ്ട്.

സർക്കാർ നിലപാട് അറിയിക്കണമെന്ന് പറഞ്ഞ കോടതി ഹർജിയിൽ വനിത കമീഷനെയും കക്ഷി ചേർത്തിരുന്നു. പായിച്ചിറ നവാസ് എന്ന വ്യക്തിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ക്രിമിനൽ കേസ് എടുക്കണമെന്ന പൊതു താൽപര്യഹർജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.