22 December 2025, Monday

Related news

December 11, 2025
December 1, 2025
June 29, 2025
May 4, 2025
April 22, 2025
February 1, 2025
November 28, 2024
November 24, 2024
November 17, 2024
November 9, 2024

ഝാർഖണ്ഡിൽ ഹേമന്ത് സൊരേന്റെ സത്യപ്രതിജ്ഞ 28ന്

Janayugom Webdesk
റാഞ്ചി
November 24, 2024 10:50 pm

ഝാർഖണ്ഡിൽ ഹേമന്ത് സൊരേന്‍ വീണ്ടും മുഖ്യമന്ത്രിയാകും. 28ന് പുതിയ മുഖ്യമന്ത്രിയായി അധികാരമേൽക്കും. ​ഗവ‍ർണർ സന്തോഷ് ഗങ്വാറിനെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് സൊരേന്‍ അനുമതി തേടി. ലോക‌്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ, തേജസ്വി യാദവ് എന്നിവരുൾപ്പെടെ പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. 

ഇന്ന് ചേര്‍ന്ന ജെഎംഎം ഉന്നതാധികാര സമിതി യോ​ഗം നിയമസഭാ കക്ഷി നേതാവായി ഹേമന്ത് സൊരേനെ തെരഞ്ഞെടുത്തു. 39,191 വോട്ടിനാണ് 49കാരനായ ഹേമന്ത് സൊരേന്‍ ബർഹേത് മണ്ഡലത്തിൽ നിന്നും വിജയിച്ചത്. ജെഎംഎം, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), സിപിഐ‑എംഎൽ എന്നിവ ഉൾപ്പെടുന്ന സഖ്യം 81 അംഗ നിയമസഭയിൽ 56 സീറ്റുകൾ നേടി. 68 സീറ്റിൽ മത്സരിച്ച ബിജെപി 21 സീറ്റിലേക്ക് ഒതുങ്ങി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.