4 March 2026, Wednesday

കാമുകന്റെ സഹായത്തോടെ മക്കളെ കൊലപ്പെടുത്തി; അമ്മയടക്കം ആറുപേര്‍ ആറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 25, 2023 3:49 pm

കാമുകന്‍റെ സഹായത്തോടെ മക്കളെ കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിച്ച് സംഭവത്തില്‍ അമ്മ ഉള്‍പ്പെടെ ആറ് പേര്‍ പൊലീസ് പിടിയിലായി. ഉത്തര്‍പ്രദേശിലെ മീറ്റില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. പത്ത് വയസുള്ള മകനേയും, ആറ് വയസ്സുള്ള മകളേയും അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസികള്‍ക്കും പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു.

യുവതിയെയും കാമുകനെയും കൂടാതെ നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.സ്ത്രീയും കാമുകൻ സൗദും ചേർന്ന് പത്തുവയസ്സുള്ള മകനെയും ആറുവയസ്സുള്ള മകളെയും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. തുടർന്ന് കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകി.പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന്റെ വിവരം പുറത്തറിയുന്നത്.

കനാലിൽ ഉപേക്ഷിച്ച കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ പുരോഗമിക്കുകയാണ്. മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. പെൺകുട്ടിയെ സ്വന്തം വീട്ടിൽവെച്ച് അമ്മ കൊലപ്പെടുത്തുകയും ആൺകുട്ടിയെ അയൽവാസിയുടെ വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്ന് വ്യക്തമാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് പിയൂഷ് സിംഗ് പറഞ്ഞു. 

Eng­lish Summary:

Her chil­dren were killed with the help of her lover; Six peo­ple, includ­ing the moth­er, are under arrest

You may also like this video:

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.