13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി; ഭാര്യയും കാമുകനും അറസ്റ്റില്‍

Janayugom Webdesk
കൊല്‍ക്കത്ത
April 7, 2023 5:54 pm

കാമുകനുമൊത്ത് ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. 45 കാരനായ ജൂഡൻ മഹാതോയെ ഭാര്യ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെത്തി തെളിവു നശിപ്പിക്കാന്‍ ഉപ്പ് ഒഴിച്ചതായി കണ്ടെത്തി. പശ്ചിമ ബംഗാളിലെ പുരുലിയയിൽ കഴിഞ്ഞ മാസമാണ് സംഭവം. ഭാര്യ ഉത്തരയും കാമുകൻ ക്ഷേത്രപാൽ മഹാതോയും ചേർന്നാണ് കൊലനടത്തിയത്. ജയ്പൂർ നിവാസിയായ ക്ഷേത്രപാലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തര ഭര് ത്താവിനെ കൊന്ന് കുഴിച്ചുമൂടുന്നതിന് മുമ്പ് ദേഹത്ത് ഉപ്പ് ഒഴിച്ചത്. 

ഉത്തരയുടെയും ജൂഡന്റെയും മകനാണ് മാർച്ച് 26 ന് മൃതദേഹം കണ്ടെത്തുകയും പൊലീസിൽ വിവരം അറിയിച്ചത്. സംശയം തോന്നിയ പൊലീസ് ഭാര്യയെ ചോദ്യം ചെയ്തത്. ക്ഷേത്രപാലുമായി വിവാഹേതര ബന്ധമുള്ളതിനാൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് അവർ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ക്ഷേത്രപാലിനെ ഝാർഖണ്ഡിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പുരുലിയ ജില്ലാ കോടതിയിൽ ഹാജരാക്കിയ ജയ്പൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രപാലിനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Eng­lish Summary;Her hus­band was killed and buried with salt; Wife and boyfriend arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.