12 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 6, 2025
March 1, 2025
February 23, 2025
February 10, 2025
February 2, 2025
February 2, 2025
January 20, 2025
January 14, 2025
January 10, 2025
December 19, 2024

പത്ത് ലക്ഷം രൂപക്ക് ഭർത്താവിന്റെ വൃക്ക വിറ്റു; പണവുമായി കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യ

Janayugom Webdesk
കൊൽക്കത്ത
February 2, 2025 10:09 pm

മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമെന്ന പേരിൽ അവയവ ദാനത്തിന് ഭർത്താവിനെ നിർബന്ധിച്ച ഭാര്യ വൃക്കവിറ്റു കിട്ടിയ പണവുമായി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശിയായ സ്ത്രീയാണ് കുടുംബത്തെ കബളിപ്പിച്ച് ആൺ സുഹൃത്തിനൊപ്പം കടന്നുകളഞ്ഞത്. പത്ത് വയസുള്ള മകളുടെ വിവാഹത്തിനുമായി പണം സ്വരൂപിക്കാനെന്ന വ്യാജേന ഭർത്താവിന്റെ വൃക്ക വിൽക്കാൻ യുവതി നിർബന്ധിതനാക്കുകയായിരുന്നു.

ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ പത്ത് ലക്ഷം രൂപയ്ക്കാണ് വൃക്ക വിറ്റത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് അനുയോജ്യനായ ആളെ കണ്ടെത്തി ശസ്ത്രക്രിയ നടത്തിയത്. ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട ബാരക്‌പൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഇപ്പോൾ യുവതിയുടെ താമസം.പത്ത് വയസുള്ള മകളെയും കൂട്ടി ബരാക്പൂരിലുള്ള വീട്ടിൽ ഭർത്താവ് എത്തിയെങ്കിലും ഇരുവരെയും കാണാൻ പോലും യുവതി തയ്യാറായില്ല. വിവാഹമോചനത്തിനുള്ള നോട്ടീസ് ഉടൻ അയക്കുമെന്നായിരുന്നു പ്രതികരണം. ഇനിയുള്ള കാലം കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിക്കുകയായിരുന്നു. ഭാര്യയുടെ വിശ്വാസവഞ്ചനയില്‍ തകര്‍ന്ന ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.