കിഴക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഹിസ്ബുള്ള കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം. പലസ്തീന്‍ ആക്രമണം ഗാസയില്‍ യുദ്ധത്തിന് തുടക്കമിട്ട അന്ന് മുതല്‍ ഹമാസിനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രയേല്‍ സേനയ്‌ക്കെതിരെ വെടിവയ്പ്പ് നടത്തിയിരുന്നു.
ഇസ്രയേലി ആക്രമണത്തില്‍ ഷേര്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള അറിയിച്ചിരുന്നെങ്കിലും ഇദ്ദേഹം ഒരു കമാന്‍ഡറാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.ഹിസ്ബുള്ള റദ്വാന്‍ ഫോഴ്‌സ് കമാന്‍ഡര്‍ മുഹമ്മദ്ദ് ഖ്വാസം അല്‍ ഷേറിനെ ബെക്ക വാലിയിലെ ക്വാറൗണ്‍ മേഖലയില്‍ വച്ച് തങ്ങള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രയേലി സൈന്യം അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.