മുഖ്യമന്ത്രിയുടെ ചുമതലയിൽ ഉള്ള പ്രിന്റിംഗ് ഡിപ്പാർട്മെന്റിലെ ചിലരുടെ അലംഭാവമാണ് വിവിധ വകുപ്പുകളിൽ ജീനക്കാർക്ക് സ്ഥാന കയറ്റം ലഭിക്കുവാൻ അവശ്യമായ കേരള സർവീസ് റൂൾസ് ഫിനാൻഷ്യൽ കോഡുകൾ, അക്കൗണ്ട് കൊഡുകൾ, വിദ്യാഭ്യാസ വകുപ്പിന് അവശ്യമായ എഡ്യൂക്കേഷൻ റൂൾസ് മാനുവൽ ഓഫ് ഓഫീസ് പ്രോസഡിങ്സ് തുടങ്ങിയ ബുക്കുകള്‍ തുടങ്ങിയവ അച്ചടിക്കുന്നതിലെ വിലക്കിന് കാരണമെന്നും ഇത് പരിഹരിക്കാന്‍ മുഖ്യ മന്ത്രി ഇടപെടണമെന്നും ആവശ്യമുയരുന്നു.
വിവിധ ഡിപ്പാർട്മെന്റ് ബുക്കുകളും ജീവനക്കാർ സർവീസിൽ കയറുമ്പോൾ ആവശ്യമായ സർവീസ് ബുക്കുകളും പ്രിന്റ് ചെയ്യാത്തതിനാൽ സ്വകാര്യ പ്രസുകൾക്ക് ചാകരയാണെന്നും ഇവ വാങ്ങുക വഴി സർക്കാരിന് വലിയ റവന്യു നഷ്ടമാണ് സംഭവിക്കുന്നതെന്നും ജീവനക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
വകുപ്പുതല പരീക്ഷയ്ക്ക് മതിയായ പുസ്തകങ്ങൾ യഥാസമയം അച്ചടിക്കാത്തതിനാൽ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് സ്ഥാന കയറ്റം ലഭിക്കുവാൻ ആവശ്യമായ പുസ്തകങ്ങള്‍ ലഭിക്കുന്നില്ല. ഇതിൽ പലതും സ്വകാര്യ പ്രസുകളും, പ്രസിദ്ധീകരണ സ്ഥാപനങ്ങളുമാണ് പുറത്തിറക്കുന്നത്. കേരള എഡ്യൂക്കേഷൻ റൂൾസ് മാനുവൽ ഓഫ് ഓഫീസ് പ്രോസഡിങ്സ് തുടങ്ങിയ ഡിപ്പാർട്മെന്റ് പുസ്തകങ്ങൾ കിട്ടാതായതോടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വകുപ്പുതല പരീക്ഷകള്‍ നേരിട്ട ഭൂരിഭാഗം ജീവനക്കാരും ഏറെ ദുരിതത്തിലായെന്നും പരാതിയില്‍ പറയുന്നു.
ജീവനക്കാരുടെ പ്രബേഷൻ പൂർത്തിയാക്കൽ, സ്ഥാനക്കയറ്റം എന്നിവയ്ക്ക് പി എസ് സി നിഷ്കർഷിക്കുന്ന വിവിധ വകുപ്പുതല പരീക്ഷകൾ പാസായേ തീരൂ. കാണാതെ പരീക്ഷ എഴുതുന്നതിനൊപ്പം പുസ്തകത്തിന്റെ സഹായത്തോടെ പരീക്ഷ എഴുതേണ്ട പുസ്തകങ്ങളും വകുപ്പുകതല പരീക്ഷയുടേതായി ഉണ്ട്. എന്നാൽ പുസ്തകത്തിന്റെ സഹായത്താേടെ പരീക്ഷ എഴുതേണ്ട കേരള സർവ്വീസ് റൂൾസിൽ വാല്യം ഒന്ന്, രണ്ട്, മൂന്ന് കേരള ട്രഷറി കോഡിൽ വാല്യം ഒന്ന്, രണ്ട് പുസ്തകങ്ങളും കേരള ഫിനാൻഷ്യൽ കോഡ് വാല്യം ഒന്ന്, രണ്ട് പുസ്തകങ്ങളും വിപണിയിൽ കിട്ടുന്നില്ലെന്നാണ് പരാതി. യഥാസമയം സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും വകുപ്പതല മേലധികാരികൾ പറയുന്നു.
വിവിധ വകുപ്പുകളിൽ ജീവനകാർക്ക് സ്ഥാന കയറ്റം ലഭിക്കുവാൻ അവശ്യ മായ കേരള സർവീസ് റൂൾസ് ഫിനാൻഷ്യൽ കോടുകൾ അക്കൗണ്ട് കൊടുകൾ വിദ്യാഭ്യാസ വകുപ്പിൽ അവശ്യ മായ കേരള എഡ്യൂക്കേഷൻ റൂൾസ് മാനുവൽ ഓഫ് ഓഫീസ് പ്രോസഡിങ്സ് തുടങ്ങിയ ഡിപ്പാർട്മെന്റ് ബുക്കുകളും സ്വകാര്യ സ്ഥാപനങ്ങൾ വഴിയാണ് വിപണിയിൽ എത്തുന്നത്. ഇതും സർക്കാരിന്റെ നഷ്ടം കൂട്ടുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ അച്ചടിവകുപ്പു വഴി ചെയ്തുവന്നിരുന്ന സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്നും അതിന് മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
English Summary: Chief Minister should intervene to print exam books and service books
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.