30 January 2026, Friday

Related news

January 30, 2026
January 26, 2026
January 20, 2026
January 11, 2026
December 30, 2025
December 15, 2025
November 25, 2025
November 19, 2025
November 15, 2025
November 15, 2025

കിഷ്ത്വാറിൽ അതീവ ജാഗ്രത; ഭീകരർക്കായി ഡ്രോൺ നിരീക്ഷണം, ഇന്റർനെറ്റ് നിരോധനം നീട്ടി

Janayugom Webdesk
ശ്രീനഗര്‍
January 30, 2026 6:09 pm

ജമ്മു കശ്മീരിലെ കിഷ്ത്വാറിലെ മഞ്ഞുപുതച്ച വനമേഖലയിൽ ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന. ജെയ്‌ഷെ മുഹമ്മദ് ഭീകരരെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ ജനുവരി 30 അർദ്ധരാത്രി വരെ റദ്ദാക്കി. രണ്ട് അടിയിലധികം മഞ്ഞുവീഴ്ചയുണ്ടായ പ്രതികൂല കാലാവസ്ഥയിലും ഡ്രോണുകളുടെയും സ്നിഫർ ഡോഗുകളുടെയും സഹായത്തോടെയാണ് സൈന്യം തിരച്ചിൽ തുടരുന്നത്.

ജനുവരി 18ന് ആരംഭിച്ച ഈ ദൗത്യത്തിനിടെ നടന്ന ഏറ്റുമുട്ടലിൽ ഒരു പാരാട്രൂപ്പർ വീരമൃത്യു വരിക്കുകയും ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ജനുവരി 22നും 25നും ഭീകരരുമായി സമ്പർക്കമുണ്ടായെങ്കിലും നിബിഡ വനങ്ങൾ പ്രയോജനപ്പെടുത്തി അവർ രക്ഷപെടുകയായിരുന്നു. കിഷ്ത്വാറിലെ ഹസ്തി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ എൺപതോളം കന്നുകാലികൾ ചത്തതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar