27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 23, 2024
December 22, 2024
December 21, 2024
December 13, 2024
December 11, 2024
December 10, 2024
December 10, 2024

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പൂകള്‍ക്ക് ഹൈക്കമാന്‍റ് വഴങ്ങുന്നു; പുനസംഘടനക്കായി ഉപസമിതിയെ നിയോഗിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 22, 2023 3:09 pm

സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് അവസാനം ഹൈക്കമാന്‍റും,കെപിസിസി നേതൃത്വവും വഴങ്ങുന്നു. പാര്‍ട്ടി പുനസംഘനടക്കായി ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യംനല്‍കി ഉപസമിതിയെ നിയോഗിച്ചു. എഴംഗസമിതിയാണ് നിയോഗിച്ചത്. കെപിസിസി അംഗങ്ങളെ നിയമിച്ചപ്പോള്‍ ഗ്രൂപ്പുകളോടും, എംപിമാരോടും ചോദിക്കാതെ സതീശൻ്-സുധാകരന്‍ അച്ചുതണ്ട് തന്നിഷ്ടം പോലെയാണ് പ്രവര്‍ത്തിച്ചതെന്നു പരാതി ശക്തമാണ്. മുല്ലപ്പള്ളി, വി എം സുധീരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും, എംപിമാരും രംഗത്തു വന്നിരുന്നു.

ഇപ്പോള്‍ഡിസിസി, ബ്ലോക്ക് പുനഃസംഘടനയ്ക്കാണ് ഉപസമിതി രൂപീകരിച്ചിട്ടുള്ളത്. കൊടിക്കുന്നില്‍ സുരേഷ്, ടി സിദ്ധിഖ്, കെ സി ജോസഫ്, എ പി അനില്‍കുമാര്‍, ജോസഫ് വാഴക്കന്‍, എം ലിജു, കെ ജയന്ത് എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലകളില്‍ നിന്നും കൈമാറിയ ലിസ്റ്റില്‍ നിന്നും ഉപസമിതി അന്തിമ പട്ടിക രൂപീകരിക്കും. എംപിമാരടക്കം അതൃപ്തിയുമായി രംഗത്തുവന്നതിന് പിന്നാലെയാണ് ഉപസമിതി രൂപീകരിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകളിലാണ് ഉപസമിതി രൂപീകരിക്കാന്‍ ധാരണയായത്. ജില്ലകളില്‍ നിന്നു ലഭിക്കുന്ന ജംബോ പട്ടിക ഉപസമിതി ക്രോഡീകരിച്ച് കെപിസിസി നേതൃത്വത്തിന് കൈമാറും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എംഎം ഹസന്‍, കെ മുരളീധരന്‍ തുടങ്ങിയവരുമായി കൂടിയാലോചിച്ചാകും അന്തിമ പട്ടികയ്ക്ക് രൂപം നല്‍കുക.

Eng­lish Summary:
High Com­mand yields to fac­tions in State Con­gress­es; A sub-com­mit­tee was appoint­ed for reorganization

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.