സംസ്ഥാനത്ത് ഓണ്‍ലൈന്‍ പടക്ക വില്‍പന തടയാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിഷയത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി. വിഷു വിപണി മുന്നില്‍കണ്ട് ഓണ്‍ലൈന്‍ പടക്ക വില്‍പന സജീവമാകുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാനത്തെ പടക്ക ലൈസന്‍സികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടപെടല്‍.
വിലക്കുറവും ആകര്‍ഷകമായ ഓഫറുകളും നല്‍കിയായിരുന്നു ഓണ്‍ലൈന്‍ വില്‍പന. പല പ്രമുഖ ഷോപ്പിങ് ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും പടക്ക വില്‍പന നടന്നിരുന്നു. ഇത് വായ്പയെടുത്തും കടം വാങ്ങിയും പടക്ക കച്ചവടം ആരംഭിച്ചവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു.ലൈസന്‍സില്ലാതെയാണ് ഓണ്‍ലൈന്‍ പടക്ക വില്‍പനയെന്നും പരാതി ഉയര്‍ന്നു.
സാധാരണ കര്‍ശന സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. അതിനാല്‍ അപകട സാധ്യത കുറവാണ്. എന്നാല്‍ നിയമങ്ങളൊക്കെ കാറ്റിപ്പറത്തിയാണ് ഓണ്‍ലൈന്‍ വില്‍പനയെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
English Summary: high court ban vishu online sale firecrackers-
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.