
നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് നടി ഹണി റോസിന്റെ ഹർജി പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി വിവരങ്ങൾ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസാണ് കോടതി റദ്ദാക്കിയത്. ഓരോ സാമ്പത്തിക വർഷത്തെയും നികുതി രേഖകൾ പ്രത്യേകമായി തന്നെ ആവശ്യപ്പെടണമെന്ന് കോടതി വ്യക്തമാക്കി. വിവിധ വർഷങ്ങളിലായി താരം നേടിയ ആകെ വരുമാനം കൃത്യമായി വെളിപ്പെടുത്തിയില്ലെന്നും അഭിനയത്തിലൂടെ ലഭിച്ച തുകയ്ക്ക് നികുതി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.