
ഗുജറാത്ത് പൊലീസ് ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 144 പതിവായി ദുരുപയോഗം ചെയ്യുന്നതായി ഹൈക്കോടതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
പ്രതിഷേധം ഒഴിവാക്കുന്നതിന് ഒത്തുചേരല്‍ തടയുന്നതിനുള്ള സെക്ഷന്‍ 144 രഹസ്യമായി നടപ്പിലാക്കുന്നത് പതിവായി മാറുകയാണ്. ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ 144 നടപ്പിലാക്കുന്നത് നിയമ നിഷേധമായി കണേണ്ടിവരുമെന്നും ജസ്റ്റിസ് എംആര്‍ മാംഗ്ഡേ ചൂണ്ടിക്കാട്ടി. അഹമ്മദാബാദ് പൊലീസിന്റെ രീതി ഏകപക്ഷീയവും നീതികരിക്കാനാവത്തതും മൗലികാവാശങ്ങളുടെ ലംഘനവുമാണെന്നും കോടതി പറഞ്ഞു.
അടിയന്തര ഘട്ടങ്ങളില്‍ പ്രയോഗിക്കേണ്ട സെക്ഷന്‍ 144 അനാവശ്യമായി പ്രയോഗിക്കുകയാണെന്ന് 2019ലെ പൗരത്വ ഭേഗദതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചതിന് പൊലീസ് കേസെടുത്ത ഹർജിക്കാർ അറിയിച്ചു, 2016 മുതൽ 2019 വരെ അഹമ്മദാബാദ് പൊലീസ് സെക്ഷൻ 144 പതിവായി പ്രയോഗിച്ചു. വകുപ്പിന്റെ നിയമപരമായ സുരക്ഷാ സംവിധാനങ്ങളെ അധികാരികൾ തുടര്‍ച്ചയായ ഉത്തരവുകൾ കൊണ്ട് മറികടന്നുവെന്ന് കോടതി പ്രത്യേകം പരാമർശിച്ചു.
ഉത്തരവാദിത്തം കുറയ്ക്കാന്‍ നിയമപരമായ ഒരു കുറുക്കുവഴിയായാണ് ഗുജറാത്ത് പൊലീസ് 144 ഉപയോഗിക്കുന്നത്. ഗുജറാത്ത് പൊലീസ് ആക്ടിലെ സെക്ഷൻ 37 പ്രകാരവും സമാനമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അപൂർവവും ഹ്രസ്വവുമായ സാഹചര്യങ്ങളിൽ മാത്രം പ്രയോഗിക്കേണ്ട വകുപ്പ് അഹമ്മദാബാദ് പെലീസ് തുടർച്ചയായ നിയന്ത്രണമാക്കി മാറ്റി. അതിന്റെ ഫലമായി പൊതുസമ്മേളനങ്ങള്‍ക്ക് ഏതാണ്ട് തുടർച്ചയായ നിരോധനം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായതായും ജസ്റ്റിസ് എം ആര്‍ മാംഗ്ഡേ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.