കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിന് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. കോളേജ് മാനേജ്മെൻറ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഇടക്കാല ഉത്തരവ്. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് കോളജിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. കോളജ് അധികൃതരാണ് ഹർജി നൽകിയത്. അതേസമയം, ശ്രദ്ധയുടെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം സര്‍ക്കാര്‍ ഇടപെടലില്‍ അവസാനിച്ചിരുന്നു.
ശ്രദ്ധയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കില്ലെന്നും വിദ്യാർഥി-കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയില്‍ ധാരണയായിരുന്നു. കോളജ് തിങ്കളാഴ്ച വീണ്ടും തുറക്കും.കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചത്.
English Summary:High Court directive to protect Amaljyoti Engineering College
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.