28 January 2026, Wednesday

Related news

January 28, 2026
January 28, 2026
January 28, 2026
January 28, 2026
January 28, 2026
January 27, 2026
January 27, 2026
January 27, 2026
January 27, 2026
January 27, 2026

ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാൻ ഇടപ്പെട്ട് ഹൈക്കോടതി

Janayugom Webdesk
January 28, 2026 2:54 pm

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫണ്ട് അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്യാൻ ഹൈക്കോടതി നി‍ർദേശിച്ചു. ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയുകയെന്നതാണ് കോടതി ലക്ഷ്യം. ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഡിജിറ്റൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂർണമായും ഇല്ലാതാക്കണമെന്നും കോടതി പറഞ്ഞു. 

സംസ്ഥാന സർക്കാർ സ്ഥാപനമായ കിറ്റ്ഫ്ര, കെ-സ്മാർട് തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ തടയാനായി ഡിജിറ്റൈസേഷൻ എങ്ങനെ നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥരോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അടുത്ത ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ മുഴുവൻ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യാനാണ് കോടതി ഉദ്ദേശിക്കുന്നത്. ഡിജിറ്റൈസേഷൻ പൂർത്തികരിക്കുന്നതിനേക്കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്ത ആഴ്ച കിറ്റ്ഫ്ര ഉദ്യോഗസ്ഥ‍ർ കോടതിയിൽ വിവരം നൽകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.