22 January 2026, Thursday

Related news

November 19, 2025
November 7, 2025
August 21, 2025
February 19, 2025
January 28, 2025
January 18, 2025
January 15, 2025
January 14, 2025
January 14, 2025
January 14, 2025

രാഹുൽ ഈശ്വറിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി

Janayugom Webdesk
കൊച്ചി
January 13, 2025 10:51 pm

നടി ഹണി റോസ് നൽകിയ പരാതിയ്ക്ക് പിന്നാലെ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരി​ഗണിക്കാനായി മാറ്റി വച്ചു. അതിനു മുൻപ് പൊലീസ് വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്.
ഹണി റോസിന്റെ പരാതിയിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നു രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. പരാതിയിൽ അറസ്റ്റ് മുന്നിൽ കണ്ടാണ് ഹർജിയെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വർ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്റെ പരാതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.