മാലിന്യ പ്രശ്നത്തിൽ കോർപറേഷന് വിമർശനവുമായി ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ടുത്ത കേസ് പരിഗണിക്കവെയാണ് കൊച്ചിയിൽ ഖര–ജൈവ മാലിന്യ ശേഖരണം നടക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശനം ഉയർത്തിയത്.
മൂന്ന് മാസമായി മാലിന്യ ശേഖരണം കാര്യക്ഷമമായി നടക്കുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു മാസമായി ശേഖരിക്കുന്നില്ല. ഇനി എന്ത് മാറ്റമാണ് ഉണ്ടാകുക എന്നും കോടതി വിമർശന സ്വരത്തിൽ ചോദ്യമുന്നയിച്ചു. തന്റെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ, ബ്രഹ്മപുരത്ത് ഒരു വർഷത്തിനുള്ളിൽ ബയോ ഡിഗ്രേഡബിൾ പ്ലാന്റ് വരുമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു.
English Summary:High Court Kochi Corporation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.