19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024

വിഴിഞ്ഞം സംഘർഷം: എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി തള്ളി

Janayugom Webdesk
കൊച്ചി
December 5, 2022 9:37 pm

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. വിഴിഞ്ഞം സ്വദേശിയായ റിട്ടയേര്‍ഡ് ഡിവൈഎസ്പിയാണ് എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സംഘർഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം, പൊലീസ് സ്റ്റേഷൻ ആക്രമണത്തിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കോടതി നിർദേശം നൽകണം, കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി.

Eng­lish Sum­ma­ry: high court reject­ed peti­tion nia inves­ti­ga­tion in vizhin­jam protest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.