22 January 2026, Thursday

Related news

January 5, 2026
December 9, 2025
December 3, 2025
November 18, 2025
October 26, 2025
October 11, 2025
October 1, 2025
September 4, 2025
September 2, 2025
August 27, 2025

പീഡന പരാതിയില്‍ ഉണ്ണിമുകുന്ദന്‍റെ ഹര്‍ജി തള്ളി ഹൈക്കോടതി ; വിചാരണ നേരിടണം

Janayugom Webdesk
തിരുവനന്തപുരം
May 23, 2023 11:44 am

പീ‍ഡനപരാതിയില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന നടന്‍ ഉണ്ണിമുകുന്ദന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നടന്‍ വിചരണ നേരിടണമെന്നും കോടതി വിധിച്ചു. ജസ്റ്റീസ് കെ ബാബുവിന്‍റെ നേൃത്വത്തിലുള്ള ബെ‍ഞ്ചിന്‍റെതാണ് തീരുമാനം.

2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഫ്ളാറ്റില്‍ അപമര്യാദയായി പെകുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന കേസ് അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് .പിന്നീട് കേസില്‍ ജില്ലാ കോടതി ജാമ്യം നല്‍കിയിരുന്നു.

തുടര്‍ന്ന് 2021ല്‍ കേസിന്റെ തുടര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹൈക്കോടതിയെയും സമീപിച്ചു.പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് നടത്തി എന്ന് അവകാശപ്പെട്ടാണ് ഉണ്ണി കോടതിയെ സമീപിച്ചത്.എന്നാല്‍ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട് താന്‍ സമര്‍പ്പിച്ചു എന്ന് പറയുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയത് വ്യാജമാണെന്നും അതിലെ ഒപ്പും തന്റേതല്ലെന്നും പരാതിക്കാരി നേരിട്ടെത്തി ഹൈക്കോടതിയെ ധരിപ്പിക്കുകയായിരുന്നു.

Eng­lish Summary:
High Court rejects Unnimukun­dan’s peti­tion in molesta­tion case; Must face trial

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.