12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 6, 2025
March 7, 2025
February 20, 2025
May 5, 2024
October 3, 2023
August 23, 2023
February 23, 2023
February 1, 2023
October 8, 2022
March 30, 2022

ബലാത്സംഗത്തിലൂടെയാണെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
May 5, 2024 3:40 pm

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സാഹചര്യങ്ങളില്‍ ഗർഭഛിദ്രത്തിന് തടസമില്ലെന്ന് ഹൈക്കോടതി. പീഡനത്തിനിരയായ 16 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ണായക നിരീക്ഷണം പുറപ്പെടുവിച്ചത്. 

ബലാത്സംഗം ചെയ്തയാളുടെ കുഞ്ഞിനു ജന്മം നൽകാൻ ഇരയായവരെ നിർബന്ധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 

പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം.

ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 

Eng­lish Sum­ma­ry: High Court says there is no bar to abor­tion if it is through r ape

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.