
സിനിമാ മേഖലയിലെ ചൂഷണം തടയുന്നതിനുള്ള നിയമനിർമ്മാണം വൈകരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. നിയമനിർമ്മാണം എന്ന് നടത്താനാകുമെന്ന് അടുത്തയാഴ്ച അറിയിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ സിനിമാ കോൺക്ലേവ് നടത്തുമെന്നായിരുന്നു സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഇത് ഓഗസ്റ്റ് രണ്ട്, മൂന്ന് ദിവസങ്ങളിൽ നടത്താൻ പുനഃക്രമീകരിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി. സിനിമാ മേഖലയിലെ ചൂഷണം തടയുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണം സംബന്ധിച്ച് സർക്കാർ കോടതിയിൽ സാവകാശം തേടി.
നിയമനിർമ്മാണം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതോടെ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഇടക്കാല മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. കാലതാമസം ഒഴിവാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ രജിസ്റ്റർ ചെയ്ത വിവിധ കേസുകൾ സംബന്ധിച്ച അന്വേഷണ പുരോഗതി പ്രത്യേക അന്വേഷണസംഘം കോടതിയിൽ വിശദീകരിച്ചു. ഹർജികൾ ജൂൺ ഒമ്പതിന് പ്രത്യേക ബഞ്ച് വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.