18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 6, 2024
November 28, 2024
November 26, 2024
November 21, 2024
November 14, 2024
November 9, 2024
November 7, 2024

അമര്‍ത്യ സെന്നിന്റെ ഭൂമി ഒഴിപ്പിക്കല്‍ തടഞ്ഞ് ഹൈക്കോടതി

Janayugom Webdesk
കൊല്‍ക്കത്ത
May 4, 2023 10:08 pm

വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യാ സെന്നിന്റെ ശാന്തിനികേതനിലുള്ള സ്വത്തിന്റെ ഒരു ഭാഗം ഒഴിപ്പിക്കാനുള്ള വിശ്വഭാരതി സര്‍വകലാശാലയുടെ നീക്കം തടഞ്ഞ് കൊല്‍ക്കത്ത ഹൈക്കോടതി. മേയ് ആറിനകം ഭൂമി ഒഴിയണമെന്ന കേന്ദ്ര സർവകലാശാലയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമപരമായി സെന്നിന് 1.25 ഏക്കർ ഭൂമി മാത്രമാണ് കൈവശം വയ്ക്കാനാവുകയെന്നും 1.38 ഏക്കർ ഭൂമിക്ക് അവകാശമില്ലെന്നും സർവകലാശാല നോട്ടീസിൽ പറയുന്നു. 

എന്നാൽ, ഭൂമി 100 വർഷത്തേക്ക് തന്റെ കുടുംബത്തിന് പാട്ടത്തിന് നൽകിയതാണെന്നും അതിന്റെ ഒരു ഭാഗം തന്റെ പിതാവ് എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് വാങ്ങിയതാണെന്നും സെൻ പറഞ്ഞിരുന്നു. അടുത്ത കാലത്തായി കേന്ദ്ര സർക്കാരിന്റെ നയങ്ങളെ സെൻ വിമർശിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് ഭൂരിപക്ഷ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ന്യൂനപക്ഷങ്ങളുടെ പങ്ക് കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സര്‍വകലാശാലയുടെ നീക്കം രാഷ്ട്രീയ പകപ്പോക്കലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Eng­lish sum­ma­ry: High Court stops Amartya Sen’s land eviction

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.