ദോശക്ക് വാങ്ങിയ സാമ്പാറിന് തുക ഈടാക്കിയത് വന്‍വിവാദത്തിന് കാരണമായി. ഒരു പാത്രം സാമ്പാറിന് 100 രൂപ ബില്ല ഈടാക്കിയതോടെ ഹോട്ടല്‍ ഉടമയും വിനോദ സഞ്ചാരികളും തമ്മില്‍ വാക്കുതര്‍ക്കം ഉടലെടുത്തു. രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരത്തിന് എത്തിയ പാല സ്വദേശികളായ സഞ്ചാരികള്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.രാമക്കല്‍മേടിന് സമീപം കൊമ്പംമുക്കിലെ ഹോട്ടല്‍ ഉടമയായ സ്ത്രിയും തമ്മിലാണ് വാക്കേറ്റം. രാമക്കല്‍മേട്ടില്‍ വിനോദ സഞ്ചാരത്തിനെടത്തിയ ആറംഗ സംഘം രാമക്കല്‍മേടിന് സമീപം കൊമ്പംമുക്കിലുള്ള സ്വകാര്യ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് ല്‍ മുറിയെടുത്ത് താമസിക്കുകയും പ്രഭാത ഭക്ഷണമായി ദോശ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു.
ഭക്ഷണം കഴിച്ചതിന് ശേഷം കിട്ടിയ ബില്ലില്‍ അമിത വില ഈടാക്കിയതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് വിനോദസഞ്ചാരികള്‍ ഇടപെട്ടത്. ദേശക്കൊപ്പം കഴിച്ച സാമ്പാറിനും കൂട്ടി ബില്ല് നല്‍കിയതില്‍ വിനോദ സഞ്ചാരികള്‍ ചോദ്യം ചെയ്തു. ഹോട്ടല്‍ ഉടമയായ വനിത പ്രകോപിതായായതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റമായി ഇതിനിടെ വിനോദ സഞ്ചാരികളില്‍ ഒരാള്‍ വിഷയം വീഡിയോയില്‍ പകര്‍ത്തിയതോടെ ഉടമ സഞ്ചാരികളെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. സംഭവം വിവാദമായതോടെ നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി വിഷയം രമ്യമായി പരിഹരിച്ചു. ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍, ഹോംസ്റ്റെ റിസോര്‍ട്ട് അസോസിയേഷന്‍ ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു.
English Summary: high rate for dosa and Chutney
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.