ദക്ഷിണ കൊറിയയിൽ നിർമ്മാണത്തിലിരിക്കുന്ന ഹൈവേയുടെ ഉയർന്ന ഭാഗങ്ങൾ തകർന്നുവീണ് നാല് തൊഴിലാളികൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സിയോളിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ ചിയോനാൻ നഗരത്തിലാണ് സംഭവം. അപകടം നടക്കുമ്പോള്‍ 10 തൊഴിലാളികളാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഹൈവേ തകര്‍ന്നപ്പോള്‍ തൊഴിലാളികളെല്ലാം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയായിരുന്നു. തൊഴിലാളികളെ രക്ഷിക്കാൻ ലഭ്യമായ എല്ലാ ഉദ്യോഗസ്ഥരെയും ഉപകരണങ്ങളും സജ്ജമാക്കണമെന്ന് ആക്ടിംഗ് പ്രസിഡന്റ് ചോയി സാങ്-മോക് അധികാരികളോട് ആവശ്യപ്പെട്ടു.
തിരച്ചിലിനിടയില്‍ ഒരു തൊഴിലാളിയെ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി. പരിക്കേറ്റ എട്ട് തൊഴിലാളികളെ ആശുപത്രികളിലേക്ക് മാറ്റിയെങ്കിലും രണ്ടുപേരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാണാതായ പത്താമത്തെ തൊഴിലാളിയെ മണിക്കൂറുകള്‍ക്കുശേഷം മരിച്ച നിലയിലാണ് കണ്ടെത്തിയത്. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.